Recipe

ചീസ് ദോശ കുട്ടികൾക്ക് കൊടുക്കാൻ കിടിലൻ ഐറ്റം

ഫില്ലിംഗ് നു വേണ്ടത്
1. Chilli paste
2. Potato മസാല
3.സവാള മല്ലിയിലെ ചെറുതാക്കി അരിഞ്ഞത്
4 cheese

For chilli പേസ്റ്റ്

വറ്റൽ മുളക് 4
വെളുത്തുള്ളി 3 pods
സാമ്പാർ പുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ
സവാള 1 ചെറുത്‌
ഉപ്പ്
കടലപ്പൊട്ട് 3 tsp
വെള്ളം
വറ്റൽ മുളക് കുരുകളഞ്ഞു വെള്ളത്തിൽ കുതിരാൻ ഇടുക
വാളൻ പുളിയും വെള്ളത്തിൽ ഒരു 30 മിനിറ്റ് കുതിരാൻ ഇടുക.
അതിനു ശേഷം എല്ലാ ചേരുവകള് കൂടി ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ചില്ലി പേസ്റ്റ് റെഡി

ഒരു സവാളയും കുറച്ചു മല്ലിയിലയും നന്നായി പൊടി പൊടി യായി അരിഞ്ഞു മാറ്റിവക്കുക.

For ഉരുളകിഴങ്ങു മസാല
നമ്മൾ പൂരിക്കു ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുക
അധികം വെള്ളം ചേർക്കണ്ട.

കുറച്ചു ചീസ്( shreded)
ദോശ മാവ്.
ബട്ടർ / നെയ്യ്

ദോശ കല്ല് ചൂടാകുമ്പോൾ ദോശമാവ് ഒഴിച്ച് പരത്തുക.
ഇത് പകുതി വേവാകുമ്പോൾ നെയ്യോ ബട്ടറോ തേച്ചു കൊടുക്കുക.
ഇനി ഇതിനു മുകളിൽ കുറച്ചു chilli പേസ്റ്റ് തേച്ചു പിടിപ്പിക്കുക.
അതിനു ശേഷം അരിഞ്ഞു വച്ച സവാളയും മല്ലിയിലയും വിതറി കൊടുക്കുക.
ഇനി കുറച്ചു ഉരുളകിഴങ്ങു മസാല ദോശയിൽ പരത്തികൊടുക്കുക.
അതിനു ശേഷം കുറച്ചു ചീസ് കൂടി ചേർക്കുക.
ചീസ് അലിഞ്ഞു തുടങ്ങുമ്പോൾ ദോശ മടക്കി എടുക്കുക.
ചൂടോടെ കഴിക്കുക.
വേറെ curry കളൊന്നും ആവശ്യമില്ല.
നല്ല ടേസ്റ്റും ആണ്.