കേർവ് സിൻഡ്രോം” എന്ന് പറഞ്ഞാൽ, നമ്മൾ കുറെ നേരം കസേരയിലിരുന്ന് ജോലി ചെയ്യുമ്പോളോ, ലാപ്ടോപ്പും ഫോണും നോക്കി ഇരിക്കുമ്പോളോ നമ്മുടെ ബോഡി പതിയെ മുന്നോട്ട് വളയുന്ന ഒരു അവസ്ഥയാണ്.
കുറച്ചു കഴിയുമ്പോൾ നമ്മുടെ നട്ടെല്ലും കഴുത്തും തോളുമൊക്കെ മുന്നോട്ട് കുനിഞ്ഞ് ഒരു വളഞ്ഞ ഷേപ്പിലാവും, നമ്മുടെ വയറ്റിലെ മസിലൊക്കെ വീക്ക് ആവും. ശ്രദ്ധിച്ചില്ലെങ്കിൽ സ്ഥിരമായ വേദന, നട്ടെല്ലിന് പ്രശ്നം, ഞരമ്പുകൾക്ക് പ്രഷർ ഒക്കെ വരും.
ഇത് മാറ്റാനും വരാതെ നോക്കാനും തുടക്കത്തിലെ ശ്രദ്ധിക്കണം. കറക്റ്റ് പോസ്ച്ചറിൽ ഇരിക്കാനുള്ള എക്സർസൈസ് ചെയ്യുക, നല്ല കസേരയും ടേബിളും യൂസ് ചെയ്യുക, സ്ഥിരമായി സ്ട്രെച്ച് ചെയ്യുക, ഇതൊക്കെ ചെയ്താൽ ഈ പ്രശ്നം ഒരു പരിധി വരെ മാറ്റിയെടുക്കാം.
















