വിഷ്ണുക്രാന്തി (Evolvulus alsinoides) ഒരു ചെറിയ ഔഷധസസ്യമാണ്. ഇത് ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇതി ന്റെ ഇലകളും പൂക്കളും ചെറിയതാണ്. പരന്ന നിലത്ത് പടർന്നു വളരുന്ന ഈ സസ്യം പരമ്പരാഗത ആയുർവേദ ചികിത്സയിൽ ധാരാളമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇലകളാണ് പ്രധാനമായും ഔഷധ നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്. കഷായം, എണ്ണ കാച്ചൽ എന്നിവയ്ക്കായി ഇല ഉപയോഗിക്കാറുണ്ട്.
ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി ഔഷധമായി ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു.
ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീ രോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
















