പച്ചക്കറികൾ ഇപ്പോഴും ആരോഗ്യം മികച്ചതാക്കി നിലനിർത്താൻ സഹായിക്കുന്നതാണ്. ഹെൽത്തി ആയൊരു വെജിറ്റബിൾ സാലഡ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
കാരറ്റ് – നാല്
കാബേജ് കനം കുറച്ചരിഞ്ഞത് – ഒന്നരക്കപ്പ്
സവാള – ഒരു ചെറുത്
പച്ചമുളക് – 2 എണ്ണം
കാപ്സിക്കം – ഒന്നിന്റെ പകുതി
നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
തേൻ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മല്ലിയില പൊടിയായി അരിഞ്ഞത് പാകത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റ്, കാബേജ്, സവാള, പച്ചമുളക്, കാപ്സിക്കം എന്നിവ അരിഞ്ഞ് തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. ശേഷം ഇതിലേക്ക് നാരങ്ങാനീര്, തേൻ , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ശേഷം മല്ലിയില ചേർത്ത് എടുക്കാം.
story highlight: healthy salad