ടൂ വീലർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ സ്കൂട്ടർ വാങ്ങാൻ ഇപ്പോഴിതാ അവസരം. ഇന്ത്യയിലെ ജനപ്രീയ നാല് മോഡലുകളാണ് വമ്പൻ വിലകുറവിൽ എത്തിയിരിക്കുന്നത്. അവയുടെ വിശദാംശങ്ങൾ ഇങ്ങനെ..
ഹീറോ ഡെസ്റ്റിനി പ്രൈം
78,169 രൂപ വിലയുള്ള ഡെസ്റ്റിനി പ്രൈം ഏറ്റവും വിലക്കുറവുള്ള 125 സിസി സ്കൂട്ടറാണ്. യുഎസ്ബി ചാർജിംഗ് പോർട്ട്, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ സ്കൂട്ടർ നിർമ്മിച്ചിരിക്കുന്നത്.
ഹോണ്ട ഡിയോ
യുവതലമുറയ്ക്കിടയിൽ വൻ ഹിറ്റായ സ്‌കൂട്ടരാണ് ഡിയോ. സ്റ്റൈലിംഗും ആകർഷകമായ വർണ്ണ സ്കീമും ഉള്ള ഡിയോ ആക്ടിവയുടെ അടിസ്ഥാന ഘടകങ്ങളെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വണ്ടിയുടെ വില 74,958 മുതൽ 86,312 വരെയാണ്.
ഹീറോ സൂം
പ്ലെഷർ+ ന്റെ അതേ 110.9 സിസി എഞ്ചിനുള്ള സൂം സ്‌പോർട്ടി സ്റ്റൈലിങ്ങോട് കൂടിയ വണ്ടിയാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോർണറിംഗ് ലൈറ്റുകൾ, ടോപ്പ് വേരിയന്റിലെ ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവ ഈ വണ്ടിയുടെ സവിശേഷതകളാണ്. കോംബാറ്റ് പതിപ്പിന് 78,067 രൂപ മുതൽ 84,017 രൂപ വരെ വിലയുണ്ട്.
ഹീറോ പ്ലെഷർ+
എൽഇഡി ഹെഡ്‌ലൈറ്റും ജിയോ-ഫെൻസിംഗ്, ലൊക്കേഷൻ ട്രാക്കിംഗ് പോലുള്ള കണക്റ്റഡ് സവിശേഷതകളുള്ള ഈ സ്കൂട്ടറിന് 110 സിസിയാണ്. ബേസിക്ക് എഡിഷന് 77,577 രൂപ മുതൽ ഏറ്റവും ടോപ് വേരിയന്റിന് 83,897 രൂപ വരെ വിലയുണ്ട്
content highlight: Two wheelar scooter