വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കൂന്തൽ റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കിയെടുക്കാവുന്ന കൂന്തൾ നിറച്ചത്.
ആവശ്യമായ ചേരുവകൾ
- മീഡിയം സൈസ് കൂന്തൾ/ കണവ – 5 എണ്ണം വൃത്തിയാക്കിയത്
- സവാള – 2 എണ്ണം
- പച്ചമുളക് -1
- വെളുത്തുളളി, ഇഞ്ചി പേസ്റ്റ്- ആവശ്യത്തിന്
- തേങ്ങ -1/2 മുറി
- മുളക് പൊടി -2 ടീസ്പൂൺ
- മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ
- മസാല പൊടി -1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചൂടായ പാനിൽ കുറച്ച് എണ്ണ ഒഴിക്കുക. ഇനി അതിലേയ്ക്ക് സവാളയും പച്ചമുളകും വെളുത്തുളളി- ഇഞ്ചി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക. എന്നിട്ട് അതിലേയ്ക്ക് തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക. ശേഷം അതിലേയ്ക്ക് ആവിശ്യത്തിന് ഉപ്പും മസാലയും മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് മസാല റെഡി ആക്കാം. ശേഷം ഓരോ കൂന്തളിലും മസാല നിറച്ച ശേഷം ഈർക്കിൽ ഉപയോഗിച്ച് കുത്തി വയ്ക്കുക. ശേഷം ആവിയിൽ വച്ച് കൂന്തൾ വേവിക്കുക. എന്നിട്ട് കുറച്ച് മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും മസാലയും കുറച്ച് വെള്ളവും ചേർത്ത മിശ്രിതത്തിൽ വേവിച്ചു വച്ച കൂന്തൾ ഇട്ടു പുരട്ടുവയ്ക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച ശേഷം കൂന്തൾ അതിൽ ഇട്ട് ചെറുതായി ഫ്രൈ ചെയ്തെടുക്കാം.