ഉച്ചയ്ക്ക് ഊണിന് എന്തെങ്കിലും സ്പെഷ്യൽ തയ്യാറാക്കാൻ ചിന്തിക്കുകയാണോ? എങ്കിൽ ഈ ഐറ്റം ഒന്ന് പരീക്ഷിച്ചുനോക്കൂ.. നല്ല ടേസ്റ്റി പ്രോണ്‍സ് ഫ്രൈ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പ്രോൺസ്- അര ക്കിലോ
- മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
- മുളകുപൊടി -1 ടേബിൾ സ്പൂൺ
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- വിനാഗിരി/നാരങ്ങാ നീര് – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ പ്രോൺസിലേയ്ക്ക് മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി/നാരങ്ങ നീര് , ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതൊരു 15 – 30 മിനിറ്റ് അരപ്പ് പിടിക്കാനായിട്ട് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് പ്രോൺസ് ഇതിലേയ്ക്ക് ഇടാം. ഓരോ വശവും മിനിമം മൂന്ന് മിനിറ്റ് വീതം വേവുന്നതുപോലെ തിരിച്ചും മറിച്ചും ഇടണം. ഗോൾഡൻ ബ്രൗൺ കളർ ആകുന്നതോടെ പ്രോൺസ് ഫ്രൈ റെഡി.