ശശി തരൂരിനെ വിമര്‍ശിച്ച് എഴുത്തുകാരിയും കോണ്‍ഗ്രസ് അനുഭാവിയുമായ സുധാ മേനോന്‍. പറക്കാന്‍ ആരുടെയും അനുമതി വേണ്ട. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടേയും സ്വന്തമല്ലെന്നുമുള്ള തരൂരിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെയാണ് സുധാ മേനോന്‍ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും…
വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും, വിവേകമുള്ള ഒരു പക്ഷിയും ആ അഹങ്കാരത്തിൽ സ്വന്തം കൂട്ടിൽ നിരന്തരം കാഷ്ഠിക്കാറില്ല. കൂട് അഭയം കൂടിയാണ്.
അൻപത് കോടിയുടെ ഗേൾഫ്രണ്ട് എന്ന ആക്ഷേപം ചിലർ ഉന്നയിച്ചപ്പോഴും, മുറിവുണക്കി അഭയം തന്നത് കൂടായിരുന്നു, പുറത്തുള്ള സുന്ദരാകാശമായിരുന്നില്ല എന്നും പക്ഷികൾ ഓർമ്മിക്കണം…
content highlight: Sasi tharoor vs congress