കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്ന നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള വേദി നല്‍കുന്നതിനായി ടാറ്റ ടെക്‌നോളജീസ് ആമസോണ്‍ വെബ് സര്‍വീസസുമായി സഹകരിച്ച് എഞ്ചിനീയറിംഗ് ഇന്നൊവേഷന്‍ ഹാക്കത്തോണായ ഇന്നൊവെന്റിന്റെ മൂന്നാം പതിപ്പ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്നൊവെന്റ് ഇന്ത്യയിലുടനീളമുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബിലിറ്റി മേഖലയിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അവസരമാണ് നല്‍കുന്നത്.
മൊബിലിറ്റി വ്യവസായം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് എഐ, ഏജന്റ് എഐ സൊല്യൂഷന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, എംബഡഡ് സോഫ്റ്റ്വെയര്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ ട്വിന്‍സ്, എആര്‍/വിആര്‍ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലാണ് ഈ വര്‍ഷത്തെ ഇന്നൊവെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സോഫ്റ്റ്വെയര്‍- ഡിഫൈന്‍ഡ് വാഹനങ്ങള്‍, എഐ-പവര്‍ഡ് എംബഡഡ് ഇന്റലിജന്‍സ്, മൊബിലിറ്റി സിസ്റ്റങ്ങള്‍ക്കായുള്ള ഓട്ടോണമസ് എഐ ഏജന്റുകള്‍, ഏജന്റിക് എഐ അധിഷ്ഠിത വെഹിക്കിള്‍ ഡിസിഷന്‍ ഫ്രെയിംവര്‍ക്കുകള്‍, സുസ്ഥിര മൊബിലിറ്റി, ഇന്റലിജന്റ് മാനുഫാക്ചറിംഗ് സിസ്റ്റങ്ങള്‍, കണക്റ്റഡ് ആന്‍ഡ് സെക്യൂരിറ്റി കമ്മ്യൂണിക്കേഷന്‍സ്, ഇമ്മേഴ്സീവ് ഡ്രൈവിംഗ് അനുഭവങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മൊബിലിറ്റിയുടെ എല്ലാ പ്രധാന വശങ്ങളും ഹാക്കത്തോണിനുള്ള പ്രോജക്റ്റ് സമര്‍പ്പണങ്ങളില്‍ ഉള്‍പ്പെടുത്താം.
എഞ്ചിനീയറിംഗിന് മൂന്നാം വര്‍ഷവും നാലാം വര്‍ഷവും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാക്കത്തോണില്‍ പങ്കെടുക്കാം. കൂടാതെ വനിതാ എഞ്ചിനീയര്‍മാരില്‍ നിന്നും ഭിന്നശേഷിക്കാരായ ടീം അംഗങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുകയും അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രോജക്റ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 30 ആണ്. ഇന്നോവെന്റ് പ്രോഗ്രാമിന്റെ കൂടുതല്‍ വിവരങ്ങള്‍ https://www.tatatechnologies.com/innovent/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്,
മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ മൂന്ന് ഘട്ടങ്ങളുണ്ടാകും. പ്രാരംഭ അവലോകനങ്ങള്‍, വെര്‍ച്വല്‍ പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് അവതരണങ്ങള്‍, ഫൈനല്‍ ഡമോണ്‍സ്‌ട്രേഷന്‍. ഇന്നൊവേഷനുകള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ഇന്നൊവേഷന്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നല്‍കി ടാറ്റ ടെക്‌നോളജീസ് മികച്ച പ്രോജക്ട് ടീമുകളെ ശാക്തീകരിക്കും. ടാറ്റ ടെക്‌നോളജീസില്‍ നിന്നുള്ള വിദഗ്ദ്ധര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രോജക്റ്റ് ടീമുകളെ അവരുടെ പ്രോജക്റ്റുകള്‍ വികസിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുകയും നയിക്കുകയും ചെയ്യും.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകള്‍ക്ക് 4.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളും ടാറ്റ ടെക്‌നോളജീസില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭിക്കും. കൂടാതെ, ഏറ്റവും മികച്ച ക്രിയേറ്റീവ് പ്രോജക്റ്റിനും ഏറ്റവും നൂതനമായ ഫിസിക്കല്‍ പ്രോട്ടോടൈപ്പിനും പ്രത്യേക അംഗീകാരങ്ങളുണ്ട്. മികച്ച പ്രോജക്റ്റുകള്‍ക്ക് ആമസോണ്‍ ക്ലൗഡ് സാങ്കേതികവിദ്യകളിലേക്കുള്ള എക്‌സ്‌ക്ലൂസീവ് ആക്സസും ടാറ്റ ടെക്‌നോളജീസിലെ വിദഗ്ധരില്‍ നിന്നുള്ള മെന്റര്‍ഷിപ്പും ലഭിക്കും.
ടാറ്റ ടെക്‌നോളജീസ് ഇന്നൊവെന്റ് കൂടുതല്‍ തിളക്കമാര്‍ന്നതും മികച്ചതും സുസ്ഥിരവുമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ടാറ്റ ടെക്‌നോളജീസിന്റെ എംഡിയും സിഇഒയുമായ വാറന്‍ ഹാരിസ് പറഞ്ഞു. ഈ വര്‍ഷത്തെ ഇന്നൊവെന്റ് ഹാക്കത്തോണിലെ അസാധാരണമായ ആശയങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.