അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തി എന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്.
ദാരുണമായ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഇതുവരെ ഒരു പ്രധാന അന്വേഷകനെ നിയമിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുന്ന ഒരു മാധ്യമ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് സോഷ്യൽ മീഡിയയിൽ എത്തിയത്.
അതേസമയം ഇതുവരെ, എഎഐബിയിൽ നിന്ന് വിഷയത്തെ സംബന്ധിച്ച പ്രതികരണം ലഭിച്ചിട്ടില്ല. ജൂൺ 12 ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് 242 പേരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം തകർന്നുവീണത് . അപകടത്തിൽ 241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടിരുന്നു.