നല്ല സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? എളുപ്പത്തിൽ ഒരു ഉണ്ണിയപ്പം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി – 2 കപ്പ്
- ചെറുപഴം – 4 എണ്ണം
- ശർക്കര – 500 ഗ്രാം
- വെള്ളം – 1/2 കപ്പ്
- നെയ്യ് – 2 ടേബിൾ സ്പൂൺ
- ഏലക്ക പ്പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- തേങ്ങാകൊത്ത് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി കഴുകി നാല് മണിക്കൂർ കുതിർത്തിയ ശേഷം പൊടിച്ചു എടുക്കുക, പഴം വെള്ളം ചേർക്കാതെ അടിച്ചെടുക്കുക . ശർക്കര അര കപ്പ് വെള്ളം ചേർത്ത് ഉരുക്കി എടുക്കുക. ശേഷം നെയ്യിൽ തേങ്ങാ കൊത്തു വറുത്തെടുക്കുക .അരിപൊടിയിലേക്കു പഴം അടിച്ചതും ശർക്കര പാനിയും (നല്ല ചൂടോടുകൂടി ) ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഏലക്കായപ്പൊടി ഒരു നുള്ളു ഉപ്പും വറുത്തെടുത്ത തേങ്ങാകൊത്തും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉണ്ണിയപ്പത്തിൻ്റെ മാവ് റെഡി. ഇനി ഉണ്ണിയപ്പം ഉണ്ടാക്കാൻ, ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പത്തിൻ്റെ മാവു ഒഴിച്ച് കൊടുക്കുക. ഒരു വശം മൊരിഞ്ഞു വന്നാൽ ഉണ്ണിയപ്പം മറിച്ചിട്ടു കൊടുത്തു ഫ്രൈ ചെയ്തു എടുക്കുക.