പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മോട്ടോ ജി96 ഫോണിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു.
ഡ്യുവല്‍ റിയര്‍ കാമറ, വാട്ടര്‍പ്രൂഫ് ബോഡി, സ്നാപ്ഡ്രാഗണ്‍ ചിപ്പ് എന്നി ഫീച്ചറുകള്‍ കാണിച്ചു കൊണ്ടുള്ളതാണ് ഫോണിന്റെ ടീസര്‍. 6.67 ഇഞ്ച് 144Hz pOLED കര്‍വ്ഡ് 10-ബിറ്റ് ഡിസ്പ്ലേയായിരിക്കും ഫോണില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 7s Gen 3 ചിപ്പിന് പകരം പഴയ സ്നാപ്ഡ്രാഗണ്‍ 7s Gen 2 SoC സാങ്കേതികവിദ്യയായിരിക്കും ഫോണ്‍ അവതരിപ്പിക്കാന്‍ സാധ്യത.
OIS ഉള്ള 50MP സോണി ലിറ്റിയ LYT-700C സെന്‍സറും മാക്രോ ഓപ്ഷനോടുകൂടിയ 8MP അള്‍ട്രാ-വൈഡ് സെക്കന്‍ഡറി കാമറയും ഇതില്‍ വരുമെന്നും പ്രതീക്ഷിക്കുന്നു. ഇതിന് പുറമേ 32MP ഫ്രണ്ട് കാമറയും ഇതില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫോണില്‍ സ്റ്റീരിയോ സ്പീക്കറുകളും ഡോള്‍ബി അറ്റ്മോസും പ്രതീക്ഷിക്കാം. ഇത് കരുത്തുറ്റ 5,500mAh ബാറ്ററിയോടെയായിരിക്കും വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
68W ഫാസ്റ്റ് ചാര്‍ജിങ്ങുമായിട്ടായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP68 റേറ്റിങ്ങും ഫോണില്‍ പ്രതീക്ഷിക്കാം. ജി96 ഫോണിന്റെ 12GB + 256GB മോഡലിന് ഏകദേശം 22,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
content highlight: Motorola G96 5G