ഭരണഘടനയും ഭാരതാംബയും തമ്മിലാണ് ഇപ്പോള്‍ ശരിക്കുള്ള തര്‍ക്കവും തര്‍ക്കുത്തരവും നടക്കുന്നത്. ഭരണഘടനാ ശില്‍പ്പി ബി.ആര്‍.അംബേദ്ക്കറിന്റെ പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ അസ്ഥിരപ്പെടുത്താം എന്നചിന്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും സവര്‍ണ്ണ രാഷ്ട്രീയ നേതാക്കളുടെ മനസ്സില്‍ ഉള്ളതാണ്. അത് പണ്ടും ഇപ്പോഴുമുണ്ട്. ഏകാധിപത്യത്തിന്റെ വഴിയില്‍ നിന്നും ജനാധിപത്യ വഴിയിലേക്ക് രാജ്യം എത്തിപ്പെട്ടതു മുതല്‍ ഇങ്ങോട്ട്, ജനാധിപത്യത്തിലൂടെ ഏകാധിപത്യം സ്ഥാപിക്കാന്‍ കഴിയുമോ എന്ന ഗൃഹപാഠങ്ങളായിരുന്നു ഇന്ത്യയില്‍ നടന്നു കൊണ്ടിരുന്നത്.
അതില്‍ കോണ്‍ഗ്രസെന്ന രാഷ്ട്രീയത്തെ നിലത്തടിച്ച് ശരശയ്യയില്‍ കിടത്തിയതോടെ ഹിന്ദുരാഷ്ട്ര വാദത്തിനു ശക്തികൂടി. ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്ന ബി.ജെ.പി തുടര്‍ച്ചയായി ഇന്ത്യ ഭരിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയായി. ഇതോടെ ഭരണഘടനയെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടത്തിത്തുടങ്ങി. അധകൃതന്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയില്‍ അധിഷ്ഠിതമായി ഭാരതം മുന്നോട്ടു പോകുന്നത് കുറച്ചിലാണെന്ന് പറഞ്ഞിരിക്കുന്ന എത്രയോ നേതാക്കളുണ്ട്.
പരസ്യമായി ംഎതിര്‍ക്കാത്തവരുടെ എല്ലാം ഉള്ളില്‍ ഭരണഘടനയോട് പുച്ഛവും ബഹുമാനക്കുറവും ഉണ്ടെന്നത് എത്രയോ സംഭവങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. കേരളത്തിലെ ഇടതുമന്ത്രിസഭയിലെ ഒരു മന്ത്രിപോലും ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്നത് കുന്തവും കൊടച്ചക്രവുമാണെന്ന് പറഞ്ഞിട്ടില്ലേ. അപ്പോള്‍ അവര്‍ണ്ണരെ മാറ്റി നിര്‍ത്തുന്ന സവര്‍ണ്ണ ഹിന്ദുക്കളുടെ ചാതുര്‍വര്‍ണ്യത്തെ അംഗീകരിക്കുന്നവരുടെ ചിന്തയില്‍ എന്തായിരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളെ മാറ്റി എഴുതിക്കഴിഞ്ഞു. ഒറ്റ തെരഞ്ഞെടുപ്പിലേക്ക് ഭാരതത്തെ കൊണ്ടു പോകാനുള്ള നീക്കം നടക്കുന്നു.
ആധുനിക ഇന്ത്യയ്ക്കു ചേരുന്ന ഭരണഘടനാ മാറ്റങ്ങള്‍ വേണമെന്ന് ചിന്തിക്കുന്നു. അതിന്റെയൊക്കെ കാതലായ ഇടപെടലാണ് ഭാരതാംബയാണോ ഭരണഘടനയാണോ വലുത് എന്ന ഒരു സംഘര്‍ഷം. ഇതില്‍ ഭാരതാംബയെ ആരും എതിര്‍ക്കുകയോ, മാനഭംഗപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നത് കാണേണ്ടതാണ്. ഭാരതാംബ ഒരു പ്രത്യേക രീതിയില്‍ ആരാധിക്കപ്പെടേണ്ടതുമല്ല. എല്ലാ ഭാരതീയരുടെയും മനസ്സില്‍ ഉണ്ടാകേണ്ടതാണ് അത്. ദേശീയ ഗാനവും, ദേശീയ പതാകയും ആദരിക്കപ്പെടണം എന്നത് രാജ്യത്ത് നിലനില്‍ക്കുന്ന നിയമമാണ്.
ഭാരതാംബയെ ആദരിക്കണമെന്നോ, പൂജിക്കണമെന്നോ നിയമമില്ല എന്നതും മറന്നുകൂട. ഭരണഘടനയെ എതിര്‍ക്കുകയോ, അതിനെ തള്ളിപ്പറയുകയോ ചെയ്യാന്‍ പാടില്ല എന്നതും നിയമമാണ്. ഭരണഘടനയെ പൊതു സ്ഥലത്ത് മോശമായി പ്രചരിപ്പിക്കുകയോ, വലിച്ചെറിയുകയോ ചെയ്താല്‍ നിയമപരമായി ശിക്ഷ അനുഭവിക്കണം. എന്നാല്‍, ഭാരതാംബയ്ക്ക്(ആ ചിത്രത്തിന്) അത്തരമൊരു നിയമ പരിരക്ഷയില്ല. കാരണം, അത് വെറുമൊരു സങ്കല്പമാണ് എന്നതു കൊണ്ടാണ്. ഭരണഘടനയും ദേശീയ പതാകയും, ദേശീയ ഗാനവുമെല്ലാം ഓരോ ഇന്ത്യാക്കാരനും അനുഭവേദ്യമാകുന്ന കാര്യങ്ങളാണ്.
എന്നാല്‍, ഭാരതാംബ എന്നാല്‍, സങ്കല്പവും. ഈ വ്യത്യാസം തിരിച്ചറിയുക തന്നെ വേണം. കേരളത്തില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്ന സര്‍ക്കാര്‍ ഭരണഘടനയെ അംഗീകരിച്ചാണ് മുന്നോട്ടു പോകുന്നത്. Nഎന്നാല്‍, രാഷ്ട്രീയമായി അവര്‍ ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ വിലകല്‍പ്പിക്കുന്നത്, അവരുടെ രാഷ്ട്രീയ വഴികാട്ടിയായി നില്‍ക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ഗ്രന്ഥത്തെയാണ്. നാളെ ഇന്ത്യയില്‍ ഭരണം കിട്ടുകയാണെങ്കില്‍ അവരും ഭരണഘടനയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല. കാരണം, അതിരുകള്‍ മാഞ്ഞുപോയി ലോകം ഒന്നാകണമെന്നു ചിന്തിക്കുന്നവരാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകാര്‍.
അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭരണഘടനയെ എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നൊരു സംശയം സ്വാഭാവികമാണ്. അതുകൊണ്ടാണല്ലോ, ഭരണഘടനയെ കളിയാക്കിയ മന്ത്രി രാജി വെപ്പിച്ചിട്ടും, വീണ്ടും മന്ത്രിയാക്കിയത്. അങ്ങനെയുള്ള ഒരു സര്‍ക്കാരിന്റെ അധിപനായി എത്തുന്ന ഗവര്‍ണര്‍ക്ക് ഭാരതാംബയെ പൂജിക്കണമെന്ന് തോന്നിയാല്‍ തെറ്റു പറയാനൊക്കില്ല. കാരണം, ഗവര്‍ണറും സര്‍ക്കാരും ചെയ്യുന്നത് അവരവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം മറ്റൊന്നല്ല. ഭരണഘടനയെ പുച്ഛിക്കുകയും, കുന്തവും കൊടച്ചക്രവുമെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു.
ആ മന്ത്രിക്കെതിരേ പ്രതിഷേധം വന്നപ്പോള്‍ രാജി വെപ്പിക്കുന്നു. പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയതോടെ തിരിച്ചു മന്ത്രിപദത്തില്‍ എത്തിക്കുന്നു. ഭരണഘടനയെ തോല്‍പ്പിച്ച് മന്ത്രി വീണ്ടും സര്‍ക്കാരിന്റെ ഭാഗമായി. ഇവിടെ മന്ത്രി ജയിച്ചു. ഭരണഘഠന തോറ്റു. എന്നാല്‍, ആര്‍.എസ്.എസ്. ഗവര്‍ണര്‍ വന്ന്, ഭാരതാംബയെ പൂജിക്കാന്‍ പറഞ്ഞതോടെ, സര്‍ക്കാര്‍ വീണ്ടും വെട്ടിലായി. അവിടെ ഗവര്‍ണറെയും ഭാരതാംബയെയും തോല്‍പ്പിക്കാന്‍, പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ഭരണഘടനയെ സര്‍ക്കാര്‍ കൂട്ടു പിടിക്കുന്നു. ഇത് ഇറട്ടത്താപ്പാണ് കാണിക്കുന്നത്.
ഭരണഘടനയെ ഇപ്പോഴും അത്രയേറെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സജി ചെറിയാന്‍ എന്ന മന്ത്രിയെ തള്ളിക്കളയണമായിരുന്നു. മന്ത്രിയാകാന്‍ വേറെയും എം.എല്‍.എമാര്‍ ഇടതുപക്ഷത്ത് ഇല്ലാത്തതു കൊണ്ടല്ലല്ലോ അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കിയത്. അപ്പോള്‍ ഭരണഘഠനയോടെ സര്‍ക്കാരിന് അത്ര ബഹുമാനമില്ല എന്നര്‍ത്ഥം. അതേ സര്‍ക്കാര്‍ ഭരണഘടനകൊണ്ട് ഗവര്‍ണറെ പ്രതിരോധിക്കുമ്പോള്‍ ഭാരതാംബയെ വെച്ച് ആക്രമിക്കാനാണ് ആപ്#ലേക്കര്‍ തയ്യാറാകുന്നത്. മന്ത്രി സിവന്‍കുട്ടിക്കെതിരേയും കൃഷിമന്ത്രി പി. പ്രസാദിനെതിരേയും ഇതേ നിലപാടാണ് ഗവര്‍ണര്‍ എടുത്തിരിക്കുന്നത്.
കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലും ഗവര്‍ണര്‍ ഭാരതാംബയെ കയറ്റിയിട്ടുണ്ട്. കേരളത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും ഭാരതാംബയെ കയറ്റുമ്പോള്‍ അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്ന സര്‍ക്കാര്‍ ആദ്യം ഭരണഘടനയെ ചൊറിഞ്ഞ സജീ ചെറിയാനെ എന്തു ചെയ്യുമെന്നു പറയണം. ഭാരതാംബയുടെ കൈയ്യിലെ കൊടിയാണ് സര്‍ക്കാരിന്റെ പ്രശ്‌നം. വെറുതേ നില്‍ക്കുന്ന ഭാരതാംബയാണെങ്കിലും അംഗീകരിക്കും. കൈയ്യില്‍ ത്രിവര്‍ണ്ണ പതാകയുണ്ടെങ്കിലും അംഗീകരിക്കും. അല്ലാതെയുള്ള ഒരു ഭാരതാംബയെയും അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നാണ് അറിയുന്നതും.
content high lights; Is Bharatamba being raped on the streets?: Is the government’s defense weakened by the governor’s attack?; Are people worried about finding the real enemy of Bharatamba?; What is the government doing to the Constitution?