സിപിഐ ജില്ലാ സമ്മേളനങ്ങൾക്ക് നാളെ ആലപ്പുഴയിൽ തുടക്കമാകും. നാളെ മുതൽ 29 വരെയാണ് ജില്ലാ സമ്മേളനം നടക്കുക.
ഇതോടെ ആലപ്പുഴയിലെ അടുത്ത ജില്ലാ സെക്രട്ടറി ആരെന്ന ചർച്ച പാർട്ടിയിൽ സജീവമായി. സമ്മേളനത്തിനു ശേഷം ടി ജെ ആഞ്ചലോസ് തുടർന്നേക്കുമെങ്കിലും സംസ്ഥാന സമ്മേളനത്തിനു ശേഷം അദ്ദേഹം മാറി അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ സെക്രട്ടറിയാകാനുള്ള സാധ്യത നേതാക്കൾ തള്ളുന്നില്ല.