തിരുവനന്തപുരം ചൊവ്വരയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. വയോധികയ്ക്കും സൗണ്ട്സ് സിസ്റ്റം കട ഉടമയ്ക്കും ആണ് തെരുവുനായയുടെ കടിയേറ്റത്. കടിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.
സൗണ്ട്സ് ഉടമ ഷൈൻ (41), വയോധിക ലീല (75) എന്നിവർക്കാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റത്. വയോധികയെ വീട്ടിനുള്ളിൽ കയറിയാണ് നായ ആക്രമിച്ചത്. ഷൈനിനെ രാവിലെ കട തുറക്കാനെത്തിയപ്പോൾ കടയുടെ അടുത്ത് കിടക്കുകയായിരുന്ന നായ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു.