കാസർഗോഡ് മഞ്ചേശ്വരം വോർക്കാടിയിൽ അമ്മയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ മകനും പ്രതിയുമായ മെൽവിൻ പിടിയിൽ.
ഉഡുപ്പി കുന്ദാപുരയിൽ വെച്ചാണ് പ്രതിയായ മെൽവിനെ പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം.
ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഹിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകൻ മെൽവിൻ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു.
അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൻ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.