ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്ന് വീണ് 20 കാരി മരിച്ചു. റീൽ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഇവർ മരിച്ചത്.
പൊലീസ് റിപ്പോർട്ട് പ്രകാരം 20 കാരിയും സുഹൃത്തുക്കളും പാർട്ടിക്കായി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ എത്തിയിരുന്നു.
ഇവിടെ വെച്ച് ഒരു റീൽ ചിത്രീകരിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നെന്നാണ് ഒരു സുഹൃത്തിന്റെ മൊഴി. ബീഹാർ സ്വദേശിയായ ഇവർ നഗരത്തിലെ തന്നെ ഒരു ഷോപ്പിംഗ് മാർട്ടിൽ ജോലി ചെയ്യുകയാണ്.
സംഭവത്തിന് ശേഷം ഇവരുടെ സുഹൃത്തുക്കൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പരപ്പന അഗ്രഹാര പൊലീസ് അന്വേഷണം തുടരുകയാണ് എന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.