ശക്തമായ മഴയെ തുടർന്ന് ഭാരതപ്പുഴ കരകവിഞ്ഞു. നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണ്.
ഭാരതപ്പുഴയോരത്ത് 75 ഓളം കുടുംബങ്ങളാണുള്ളത്. നിലവിൽ വീടുകളിൽ വെള്ളം കയറിയിട്ടില്ല.
ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ചെറുതുരുത്തി പാലത്തിനു സമീപത്ത് നിന്നും മൃതദേഹം സ്ട്രക്ചറിൽ വഹിച്ചാണ് കൊണ്ടുപോകുന്നത്.
മഴ കനത്താൽ സ്മശാനത്തിനുള്ളിലേക്കും പ്രദേശത്തെ വീടുകളിലേക്കും വെള്ളം കയറും.