KSRTC ബസുകളില്‍ യാത്ര ചെയ്യുന്നതിന് പുതുതായി നടപ്പാക്കിയ ചലോ ട്രാവല്‍ കാര്‍ഡ് KSRTC യുടെ വികാസ് ഭവന്‍ ‘യാത്ര ഫ്യുവല്‍സ്’ വഴി വിതരണം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി KSRTC ട്രാവല്‍ കാര്‍ഡുകള്‍ ബസുകളില്‍ നിന്നല്ലാതെ പുറത്ത് കടകളില്‍ നിന്നും വാങ്ങുന്നതിന് സൗകര്യം എര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആദ്യപടി ആയാണ് വികാസ് ഭവന്‍ യാത്രാ ഫ്യുവല്‍സ് വഴി വിതരണം തുടങ്ങിയത്.
KSRTC വികാസ് ഭവന്‍ അസിസ്റ്റന്റ് ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ CP പ്രസാദ് KTDFC യിലെ ഉദ്യോഗസ്ഥനായ ഷിബുകുമാറിന് ആദ്യ കാര്‍ഡ് നല്‍കി വിതരണം ഉത്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പമ്പ് വഴി 100 രൂപ മുടക്കി ആര്‍ക്കും ട്രാവല്‍ കാര്‍ഡുകള്‍ സ്വന്തമാക്കാം. റീചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഇവിടെ എര്‍പ്പെടുത്തിയിട്ടുണ്ട്. ചില്ലറയില്ല എന്ന പ്രശ്‌നവും പണം കൊണ്ട് നടക്കേണ്ടതില്ല എന്ന മെച്ചവും ഇത് മൂലം
ഉണ്ടാകും. കണ്‍സിഷന്‍ ലഭിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്ക് ഇത് വല്യ നേട്ടമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ട്രാവല്‍ അലവന്‍സ് നല്‍കുന്നതിന് പകരം KSRTC ട്രാവല്‍ കാര്‍ഡുകള്‍ ചാര്‍ജ് ചെയ്ത് നല്‍കുന്ന രീതി ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ തുകക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സെപ്ഷ്യല്‍ ഡിസ്‌കൗണ്ടും KSRTC പ്രഖ്യാപിച്ചിട്ടുണ്ട്. വികാസ് ഭവന്‍ യാത്ര ഫ്യുവല്‍സിന്റെ ചുമതല വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍ SJ.പ്രദീപ് ഡിപ്പോ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരികുമാര്‍ ,ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ , വെഹിക്കിള്‍ സൂപ്പര്‍ വെസര്‍ C സനല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Chalo Travel Card: Now available 24 hours a day at KSRTC pumps; Price Rs 100