അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ ബോധ്യമായെന്ന് ഇ ടി മുഹമ്മദ് ബഷീര്‍. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന്റെ പ്രവേശനം ചര്‍ച്ചയാകുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫ് അടിത്തറ വിപുലമാക്കണം എന്നത് ന്യായമായ പൊളിറ്റിക്‌സ് ആണ്. സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ച ചെയ്യണം. അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വന്നിട്ടുണ്ട്. അദ്ദേഹം വോട്ടുപിടിച്ചല്ലോ. എല്ലാം പോസിറ്റീവ് ആയി കാണണം എന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സ്വാഭാവികമായും കക്ഷി ബന്ധങ്ങളില്‍ അനുകൂലമായ മാറ്റം ഉണ്ടാകും. അത്തരം ചര്‍ച്ച ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ പി.വി അന്‍വറിന്റെ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യം ചര്‍ച്ചയാവും അത് അനിവാര്യവുമാണ്. ലീഗ് എല്ലാ കാര്യത്തിലും മുന്‍കൈ എടുക്കാറുണ്ട്. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍വേണം ഇനി കാര്യങ്ങള്‍ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.