Celebrities

‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ; റിവൈസിങ് കമ്മിറ്റിയും മാറ്റം നിര്‍ദേശിച്ചെന്ന് സംവിധായകന്‍ – jsk janaki vs state of kerala name change controversy

ഹൈക്കോടതി കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ പേരുമാറ്റവിവാദത്തില്‍ മുങ്ങി നിൽക്കുമ്പോൾ ചിത്രത്തിന്റെയും കഥാപാത്രത്തിന്റേയും പേരിലെ ‘ജാനകി’ മാറ്റാനുള്ള നിർദ്ദേശം റിവൈസിങ് കമ്മിറ്റിയും ആവശ്യപ്പെട്ടതായി അറിയിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഈ കാര്യം പ്രവീണ്‍ അറിയിച്ചത്.

‘റിവൈസ് കമ്മിറ്റിയിൽ ജാനകിക്ക് വെട്ട്, ജാനകിയുടെ പെരുമാറ്റാൻ ആവശ്യപ്പെട്ട് റിവൈസ് കമ്മിറ്റി.’ പ്രവീണ്‍ നാരായണന്‍ ഫേസ് ബുക്കിൽ കുറിച്ചു. പ്രദര്‍ശനാനുമതി വൈകുന്നതിനെതിരേ നിര്‍മാതാക്കള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിവേഴ്സിംഗ് കമ്മിറ്റി വ്യാഴാഴ്ച ചിത്രം വീണ്ടും കണ്ടു വിലയിരുത്താൻ തീരുമാനിച്ചതായി കഴിഞ്ഞദിവസം സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ജൂൺ 12 ന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ അപേക്ഷ നൽകിയിട്ടും ഇതുവരെ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായിട്ടില്ലെന്നും ഇത് വഴി 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് നിർവാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും പേരിലെ ‘ജാനകി ‘ മാറ്റണമെന്നതായിരുന്നു കേന്ദ്ര സെൻസർ ബോർഡിന്റെ നിർദേശം. എന്നാൽ പേര് മാറ്റുക എന്നത് വിദൂരചിന്തകളില്‍ പോലുമില്ല എന്നുള്ള കാര്യവും ചിത്രത്തിന്റെ സംവിധായകൻ പ്രവീണ്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

STORY HIGHLIGHT: jsk janaki vs state of kerala name change controversy