പഴങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റമിനുകളുടെയും മിനറലുകളുടെയും കലവറയാണ് പഴങ്ങള്‍. ആപ്പിള്‍,ഓറഞ്ച് എന്നിവ പോലെ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് കിവിപ്പഴം. കിവിയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. വാര്‍ദ്ധക്യവും ചുളിവുകളും തടയുന്ന ആന്റിഓക്സിഡന്റുകളും കിവിയില്‍ അടങ്ങിയിട്ടുണ്ട്.
നോക്കാം കിവിയുടെ ഗുണങ്ങള്‍….
ഒന്ന്
ഭക്ഷണത്തില്‍ കിവിപഴം ഉള്‍പ്പെടുത്തുന്നത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഉയര്‍ത്താനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുമെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു.
രണ്ട്
കിവിപ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബര്‍ ആരോഗ്യകരവുമായ ദഹനത്തിന് സഹായിക്കുന്നു.
മൂന്ന്
കിവിപ്പഴം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കിവിയിലെ പൊട്ടാസ്യം ഉള്ളടക്കം ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
നാല്
കിവിയില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, ഫോളേറ്റ് എന്നിവയെല്ലാം അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
അഞ്ച്
കിവിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ എന്നിവ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. കിവിയില്‍ മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും അതുവഴി മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.