ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് എള്ള്. കൂടാതെ എള്ള് ചേർത്തുണ്ടാക്കുന്ന എള്ളുണ്ട ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ സഹായകരമായ ഒന്നാണ്. വീട്ടിൽ തന്നെ എങ്ങനെ എള്ളുണ്ട തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.
ചേരുവകൾ
- എള്ള്- 1/2 കിലോ
- ശർക്കര- 1/2 കിലോ
- വെള്ളം- ആവശ്യത്തിന്
- ഏലയ്ക്ക- 2
തയ്യാറാക്കുന്ന വിധം
എള്ള് വൃത്തിയായി കഴുകിയെടുക്കാം. ഇനി അത് ഒരു പാനിലേയ്ക്കു മാറ്റി എണ്ണ ചേർക്കാതെ വറുത്തെടുക്കാം. ഇനി മറ്റൊരു പാനിൽ ശർക്കര പൊടിച്ചു ചേർക്കാം. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം. ഇനി ഏലയ്ക്ക പൊടിച്ചതു കൂടി ചേർത്ത് ശർക്കര നന്നായി അലിയുന്നതു വരെ ഇളക്കാം. അലിഞ്ഞു കിട്ടിയ ശർക്കര ലായനി തണുത്തതിനു ശേഷം അരിച്ചെടുക്കാം. ശേഷം ഇത് വറുത്ത എള്ളിലേയ്ക്ക് ഒഴിച്ചിളക്കാം. ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി മാറ്റാം. എള്ളുണ്ട തയ്യാർ.
STORY HIGHLIGHT: Nadan Ellunda
















