മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദ ചേർക്കാം ഗോതമ്പ് പൊടി ഉപയോഗിച്ചിട്ടും ഇത് തയ്യാറാക്കി എടുക്കാൻ കഴിയുംഇനി ഇതിലേക്ക് പാകത്തിനുള്ള ഉപ്പ് ചേർക്കാം കൂടെ രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തിട്ടുണ്ട് നന്നായി മൊരിഞ്ഞു കിട്ടാൻ പഞ്ചസാര നിർബന്ധമായും ചേർക്കണം പ്രമേഹമുള്ളവർക്ക് പഞ്ചസാര ഒഴിവാക്കാം
ഇനി ഇത് നല്ല സോഫ്റ്റ് ആയി കിട്ടാൻ വേണ്ടി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കാം
ശേഷം മൈദ എത്രയാണോ എടുത്തത് അതേ അളവിൽ വെള്ളവും ചേർക്കാം
ഇവിടെ ഒരു കപ്പ് മൈദ എടുത്തതുകൊണ്ട് ഒരു കപ്പ് വെള്ളം കൂടെ ഒഴിച്ചു കൊടുക്കാം
ഇതെല്ലാം കൂടെ നന്നായി അടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റിയശേഷം ഇതിലേക്ക് ഒരു രണ്ട് നുള്ള് മഞ്ഞൾപ്പൊടി ചേർക്കാം മഞ്ഞൾപൊടി ഓപ്ഷണലാണ് ഒരു കളറിന് വേണ്ടി മാത്രം ചേർക്കുന്നതാണ് മഞ്ഞൾപ്പൊടി ചേർത്തന്ന് വിചാരിച്ച് മഞ്ഞളിൻറെ ചുവ ഉണ്ടാവുകയില്ല
ഇനി ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് നന്നായിട്ട് ഒന്ന് വിസ്ക് ഉപയോഗിച്ചിട്ട് മിക്സ് ചെയ്തെടുക്കാം, രണ്ടു മുട്ട ചേർക്കാൻ താല്പര്യമില്ലെങ്കിൽ ഒരു മുട്ട ചേർത്ത് കൊടുത്താലും മതിയാവുംഇനി പ്പാൻ ഗ്യാസ്ടോപ്പിൽ വെച്ചുകൊടുത്തു പകുതി ചൂടാവുന്ന സമയത്ത് ഓരോ തവി മാവ് ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരിയിച്ച് വേവിച്ചെടുക്കാം,തീ കൂട്ടി ഒരിക്കലും വയ്ക്കരുത് മീഡിയം തീയിൽ വച്ച് വേണം ചുട്ടെടുക്കാൻ തീ കൂട്ടിയിട്ടുണ്ടെങ്കിൽ അപ്പത്തിന്റെ ടെക്സ്ചർ മാറുംചുട്ടെടുക്കുന്ന സമയത്ത് നിങ്ങളുടെ ഇഷ്ടം അനുസരണം നെയ്യോ ബട്ടറോ ഓയിലോ തടവി കൊടുക്കാം