മദ്യലഹരിയിൽ റെയില്‍വെ ട്രാക്കിലൂടെ കാറോടിച്ച് യുവതി. റെയില്‍വെ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്താൻ യുവതി തയ്യാറായില്ല. പിന്നീട് ട്രാക്കിന് സമീപത്തെ മരത്തിലിടിച്ച് നിന്ന കാര്‍ തടഞ്ഞ് യുവതിയെ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദിലെ ശങ്കര്‍പള്ളിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
യുവതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വാഹനം ഓടിച്ചിരുന്നത് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി.കൊടങ്ങല്‍ എന്ന സ്ഥലത്തുവെച്ച് റെയില്‍വേ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ് ട്രാക്കിലൂടെ ഒരു വെള്ളി കാര്‍ വരുന്നത് ആദ്യം കണ്ടത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അപകടകരമായ രീതിയില്‍ ട്രാക്കിലൂടെ വാഹനം ഓടിച്ചതിനാൽ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തിൽ റെയിൽവെ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
STORY HIGHLIGHT : In Hyderabad, a woman drove a car on the railway track under the influence of alcohol; Train traffic was disrupted