ചായയ്ക്കൊപ്പം കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവമാണ് വട, ഉള്ളിവട, പരിപ്പ് വട … പലഹാരങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്നതുമായ ഈ നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
സവാള
ഉപ്പ് –
കറിവേപ്പില – 2 തണ്ട്
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – 3,4
കാശ്മീരിമുളകുപൊടി – കാൽ ടീസ്പൂൺ
മൈദ
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
സവാള കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിച്ച് അഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ത്തിലേക്ക് കറിവേപ്പില ചെറുതായി അരിഞ്ഞതും ഇഞ്ചിയും, മൂന്നോ നാലോ പച്ചമുളക് അരിഞ്ഞതും സവാളയിലേയ്ക്കു ചേർക്കുക. നിറത്തിനായി കാശ്മീരിമുളകുപൊടി, ഒപ്പം മൈദയും ചേർത്തിളക്കി യോജിപ്പിക്കുക. സവാളയിൽ ജലാംശം ഉള്ളതിനാൽ അധികമായി വെള്ളം ചേർക്കേണ്ടതില്ല. അൽപ്പം അരിപ്പൊടി ചേർത്തിളക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി സവാളയിൽ നിന്നും അൽപ്പം എടുത്ത് കൈകൊണ്ട് പരത്തി എണ്ണയിലേയ്ക്കു ചേർത്ത് വറുത്തെടുക്കുക. ക്രിസിപി ഉള്ളി വട തയ്യാറായിരിക്കുന്നു.
STORY HIGHLIGHT: ullivada