എരിവ് ഇഷ്ടമുള്ളവർക്ക് ഇതാ പച്ചമുളക് അച്ചാർ. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഒരു ആഴ്ച ഫ്രിജിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു തരം അച്ചാറാണിത്.
േചാറിനും കഞ്ഞിയയ്ക്കുമൊപ്പം കഴിക്കാവുന്നതാണ്. അധികം എരിവ് ഇല്ലാത്ത മുളക് എടുക്കുകയാണെങ്കിൽ കുട്ടികൾക്കും കഴിക്കാം. ഇതെങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
100 ഗ്രാം പച്ചമുളക്
1/4 ടീസ്പൂൺ കായം
1 ടീസ്പൂൺ മല്ലിപ്പൊടി
1 ടീസ്പൂൺ പെരുംജീരകം പൊടി
2 ടേബിൾസ്പൂൺ എണ്ണ
1/2 ടീസ്പൂൺ ജീരകം
1/4 ടീസ്പൂൺ മഞ്ഞൾ
ആവശ്യത്തിന് ഉപ്പ്
തയാറാക്കുന്നവിധം
പച്ചമുളക് കഴുകി ഉണക്കുക. ഇനി പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിൽ വയ്ക്കാം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കുക. കായം, ജീരകം എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. അതിലേക്ക് പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റാം. ഇനി മഞ്ഞൾ, മല്ലിപ്പൊടി, പെരുംജീരകം പൊടി എന്നിവ ചേർക്കുക. പച്ചമുളക് ഇളക്കി 2-3 മിനിറ്റ് വഴറ്റുക. അടിപൊളി രുചിയിൽ പച്ചമുളക് ഫ്രൈ റെഡി.