കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടതായി സംശയം. ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു. ഇന്ന് രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ആകെ 17 തൊഴിലാളികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 14 പേർക്ക് കാര്യമായ പരിക്കുകളില്ലെന്നും റിപ്പോർട്ടുകളുണ്ട്. തൊഴിലാളികൾ ജോലിക്ക് പുറത്തേക്കിറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്.