ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ നല്ല നാടൻ രുചിയിൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെമ്മീൻ -1 കിലോ
- മഞ്ഞൾ പൊടി -1 സ്പൂൺ
- മുളക് പൊടി -1 സ്പൂൺ
- മല്ലി പൊടി – 2 സ്പൂൺ
- കുരുമുളക് പൊടി – 2 സ്പൂൺ
- നാരങ്ങ നീര് – 3 സ്പൂൺ
- മുളക് പൊടി – 2 സ്പൂൺ
- ഉപ്പ് -1 സ്പൂൺ
- കറിവേപ്പില – 2 തണ്ട്
- സവാള – 1 കപ്പ്
- ജീരക പൊടി – 1 സ്പൂൺ
- വെളിച്ചെണ്ണ – 1 കപ്പ്
- കാശ്മീരി മുളക് പൊടി – 2 സ്പൂൺ
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി മസാല തയ്യാറാക്കാനായി ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, സവാള ചെറുതായി അരിഞ്ഞത്, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, കറിവേപ്പില, മല്ലിപ്പൊടി എന്നിവ നന്നായിട്ട് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. ശേഷം ചെമ്മീനിലേക്ക് ഇത് തേച്ചുപിടിപ്പിച്ച് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കുക. ഇനി ഒരു 10 മിനിറ്റ് ഇത് അടച്ചുവെച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ അരച്ച മസാലയിൽ നിന്ന് കുറച്ചെടുത്ത് വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് മസാല പുരട്ടി വെച്ചിട്ടുള്ള ചെമ്മീനും കൂടി ചേർത്ത് നന്നായിട്ട് ഇതൊന്ന് ഫ്രൈ ചെയ്തെടുക്കുക. മസാലയുടെ മിക്സും അതുപോലെതന്നെ ഈ ചെമ്മീനും എല്ലാം നല്ലതുപോലെ റോസ്റ്റായി കിട്ടണം.
















