എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന ചര്‍ച്ചയുടണ്ടാകും. പി വി അന്‍വര്‍ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
യുഡിഎഫില്‍ യാതൊരു വിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് നിലമ്പൂരില്‍ കണ്ടത്. ആ പ്രതിഫലനം തുടര്‍ന്നും ഉണ്ടാകും – അദ്ദേഹം പറഞ്ഞു.
പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. പുനഃസംഘടനയാണ് യോഗത്തിന്റെ പ്രധാന അജണ്ട. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലും വിവാദ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ഡോ. ശശി തരൂര്‍ എംപി യോഗത്തില്‍ പങ്കെടുക്കില്ല.