കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. ആറ് പവന്‍ സ്വര്‍ണം പോയതായാണ് പരാതി.
സംഭവത്തില്‍ കളമശേരി പൊലീസ് കേസെടുത്തു. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.