വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ നല്ല കിടിലൻ സ്വാദിൽ ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ? രുചികരമായ ഫിഷ് കട്ലെറ്റ് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
- 1.മീൻ ( ദശ കട്ടിയുള്ള മീൻ മുള്ളില്ലാതെ എടുത്തത് ) – 250 ഗ്രാം
- മുട്ട – ഒരെണ്ണം
- വെളുത്തുള്ളി – നാല് അല്ലി
- ഉള്ളിത്തണ്ട് അരിഞ്ഞത് – രണ്ട് ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ
- കുരുമുളക് പൊടി – ഒരു ടീ സ്പൂൺ
- 2. ചീര അരിഞ്ഞത് – ഒരു കപ്പ്
- 3. ഉപ്പ് – ആവശ്യത്തിന്
- 4. എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവകൾ ഒരുമിച്ചാക്കി മിക്സിയിൽ അരച്ചെടുക്കുക. അതിലേക്ക് ചീര അരിഞ്ഞതും, ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. അതിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ഇഷ്ടമുള്ള അകൃതിയിൽ പരത്തുക. ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കട്ലറ്റ് വറുത്തെടുക്കുക.