ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ മീൻ പീര ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- മീൻ ചെറിയ കഷ്ണങ്ങൾ ആക്കിയത് – 1 കിലോ
- എണ്ണ – 4 സ്പൂൺ
- ഇഞ്ചി – 3 സ്പൂൺ
- വെളുത്തുള്ളി – 2 സ്പൂൺ
- പച്ചമുളക് – 4 എണ്ണം
- തേങ്ങ – 1 കപ്പ്
- ചെറിയ ഉള്ളി – 1 കപ്പ്
- ഉപ്പ് – 1 സ്പൂൺ
- കുരുമുളക് പൊടി – 1 സ്പൂൺ
- ജീരക പൊടി – 1 സ്പൂൺ
- കുടം പുളി കുതിർത്തത് – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിലേക്ക് മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായിട്ട് മുറി മാറ്റിവയ്ക്കുക. ശേഷം അതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞതും പച്ചമുളക് ചെറുതായി അരിഞ്ഞതും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് തന്നെ ആവശ്യത്തിന് തേങ്ങ ചിരകിയതും കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് എണ്ണയും ഒഴിച്ച് കുടംപുളി വെള്ളത്തിൽ കുതിർത്ത കൂടി ഒഴിച്ചുകൊടുത്തു ജീരകപ്പൊടിയും കുരുമുളകുപൊടിയും വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞതും ചേർത്ത് കൊടുത്ത് കൈകൊണ്ട് നന്നായി തിരുമ്മുക. ശേഷം ഇതിനെ അടച്ചു വച്ച് ചെറിയ തീയിൽ നല്ലപോലെ വേവിച്ചു വറ്റിച്ച് എടുക്കാവുന്നതാണ്.