നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന് ഏര്‍പ്പെടുത്തിയിരുന്ന മാധ്യമ അവാര്‍ഡ് അന്വേഷണം ന്യൂസിന് കഴിഞ്ഞ 24ന് ലഭിച്ചിരുന്നു. അവാര്‍ഡിനൊപ്പം ലഭിച്ച സമ്മാനത്തുക നല്ലകാര്യത്തിന് ചെലവഴിക്കണമെന്ന് അന്വേഷണം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. സമ്മാനത്തുക വലുതല്ലെങ്കിലും അതിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്. അതും സര്‍ക്കാരിന്റെ ഹൃദയഭാഗമായി കേരള നിയമസഭയുടേതായി ലഭിക്കുമ്പോള്‍. അതുകൊണ്ടു തന്നെ ആ തുക മൂല്യവത്തായ കാര്യത്തിനു തന്നെ ഉപയോഗിച്ചിരിക്കുകയാണ്.
അവാര്‍ഡ് തുകയുടെ ഒരുപങ്ക് ‘ശ്രീ ചിത്രാപൂവര്‍ ഹോമിലെ’ സര്‍ക്കാരിന്റെ കുഞ്ഞുങ്ങള്‍ക്ക് മധുരം വാങ്ങി നല്‍കാന്‍ ചെലവഴിച്ചു. ന്യൂസ് എഡിറ്റര്‍ എ.എസ്. അജയ്‌ദേവ് അന്വേഷണം ന്യൂസിനു വേണ്ടി, തകരപ്പറമ്പിലെ ശ്രീ ചിത്രാ പൂവര്‍ ഹോമിന്റെ ഓഫീസില്‍ എത്തി സൂപ്രണ്ട് ബിന്ദുവിന് മധുരം നിറച്ച പായ്ക്കറ്റ് കൈമാറുകയായിരുന്നു. അന്വേഷണം ചീഫ് എഡിറ്റര്‍ സുല്‍ഫിക്കര്‍ സുബൈറുമായി ശ്രീ ചിത്രാ പൂവര്‍ ഹോം സൂപ്രണ്ട് ഫോണില്‍ സംസാരിക്കുകയും, നന്ദി അറിയിക്കുകയും ചെയ്തു.
അവാര്‍ഡ് തുക കൊണ്ട് ഇതിലും നല്ലൊരുകാര്യം വേറെ ചെയ്യാനില്ല എന്ന തിരിച്ചറിവിലാണ് കുഞ്ഞുങ്ങള്‍ മധുരവുമായി ശ്രീ ചിത്രാ പൂവര്‍ ഹോമിലേക്കു പോയത്. കുഞ്ഞു കുട്ടികളാണേറെയും ഇവിടുത്തെ അന്തേ വാസികള്‍. അശരണരായവര്‍, അച്ഛനമ്മമാര്‍ക്ക് പഠിപ്പിക്കാനോ, നല്ല ഭക്ഷണം നല്‍കി വളര്‍ത്താനോ കഴിയാത്ത കുട്ടികള്‍, അങ്ങനെയുള്ളവരെ പരിപാലിക്കുന്ന ഇടം.
തലസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്നുണ്ട്. മിടുക്കരാണവര്‍. ശ്രീ ചിത്രാ പൂവര്‍ ഹോം, ആരോരുമില്ലാത്തവര്‍ക്ക് അത്താണിയാണ്. തണല്‍ വിരിച്ചു നില്‍ക്കുന്ന വന്‍മരം. സര്‍ക്കാര്‍(നിയമസഭ) സമ്മാനമായി തന്ന പണം സര്‍ക്കാരിന്റെ മക്കള്‍ക്കു തന്നെ കൊടുക്കുക എന്നതും ഇവിടെ അടയാളപ്പെടുത്തണം. മനുഷ്യത്വത്തെ തൊട്ടുകൊണ്ടുള്ള അന്വേഷണത്തിന്റെ യാത്ര തുടരുകയാണ്. ഇനിയും അവാര്‍ഡുകളും പ്രശംസകളും കിട്ടുമ്പോഴും അന്വേഷണം മനുഷ്യര്‍ക്കൊപ്പം നിലകൊള്ളും. മറ്റൊന്നിനും ആ നിലപാടിനെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ല.
content high lights; Is it their right?: Children of ‘Sri Chitra Poor Home’ shared a portion of the award money received by Investigation News; The journey of Investigation continues with a touch of humanity