കോഴിക്കോട്: പി.വി അന്‍വറിനെതിരെ നടന്‍ ജോയി മാത്യു. അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കാത്ത വി.ഡി.സതീശനെ താന്‍ സല്യൂട്ട് ചെയ്യുകയാണെന്നും അന്‍വറിന് അവിടെ കിട്ടിയ വോട്ട് ആര് നിന്നാലും കിട്ടുമെന്നും ജോയ് മാത്യു പറഞ്ഞു.
അന്‍വറിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ പല നേതാക്കന്‍മാരും ശ്രമിക്കുന്നുണ്ട്. അവരെ പറഞ്ഞ് മനസ്സിലാക്കണമെന്നും ജോയി മാത്യു പറഞ്ഞു.
കോഴിക്കോട് ഡിസിസിയില്‍ നടന്ന സി.കെ.ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.