പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ അധികൃതരില്‍ നിന്ന് ജില്ലാ ശിശുസംരക്ഷണ സമിതി വിശദമായ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്ക് ആഘാതമില്ലാത്ത രീതിയില്‍ വേണം സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനമെന്നും, കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം സ്‌കൂളില്‍ വളര്‍ത്തിയെടുക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസില്‍ നിന്നുള്ള റിപ്പോര്‍ട്ടും കമ്മീഷന്‍ തേടിയിട്ടുണ്ട്.
14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമാണെന്നും. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആശിർനന്ദ. വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോൾ സ്കൂളിൽ പ്രതിഷേധം ശക്തമാകുകയാണ്.
STORY HIGHLIGHT: palakkad 9 th standard student suicide