നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സെക്രട്ടറിയാണ് സത്യവാചക ചൊല്ലി കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ എന്നിവരും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരടക്കമുള്ളവരുടെ സീന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി രാജേഷ്, കെ. രാജന്‍ തുടങ്ങിയവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്.
STORY HIGHLIGHT: nilambur mla aryadan shoukath
















