പാലക്കാട് മങ്കരയില്‍നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം തിരുനാവായ ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തി. മങ്കര താവളംകൊട്ടിലില്‍ നാസറിന്റെ മൃതദേഹമാണ് പുഴയിലെ പുല്‍ക്കാട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പുല്‍ക്കാട്ടില്‍ കുടുങ്ങിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് നാസര്‍ വീടുവിട്ടിറങ്ങിയത്. നാസറിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ മങ്കര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നൽകും.
STORY HIGHLIGHT: deadbody found in bharathappuzha