അഹമ്മദാബാദ് രഥയാത്രയ്ക്കിടെ ആന ഇടഞ്ഞത് ആശങ്ക പരത്തി. ഘോഷയാത്രയിൽ പങ്കെടുത്ത ആനകളിലൊന്ന് കൂട്ടംകൂടി നിന്നവര്‍ക്കിടയിലേക്ക് ഓടി കയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. അധികൃതരുടെ ഇടപെടലിലൂടെ ആളപായമില്ലാതെ ഇടഞ്ഞ ആനയെ മയക്കുവെടി വെച്ച് തളച്ചു.
ഇടുങ്ങിയ വഴികളിലൂടെ രഥം എഴുന്നള്ളിക്കുമ്പോള്‍ ആണ് സംഭവം. രഥയാത്രയിൽ എഴുന്നള്ളിക്കാനായി കൊണ്ടുവന്ന പതിനെട്ട് ആനകളിൽ ഒന്നാണ് പെട്ടെന്ന് പ്രകോപിതനായി ഇടഞ്ഞത്. ആൾക്കൂട്ടത്തിനിടയിൽ ഓടി കയറിയ ആന ഭക്തർക്കിടയിൽ നിമിഷനേരം കൊണ്ട് പരിഭ്രാന്തി പരത്തി.
STORY HIGHLIGHT: ahmedabad rath yatra elephant