പള്ളിയിൽ പ്രാർഥിക്കാനെത്തിയ വയോധികനെ കൊല്ലാൻ ശ്രമിച്ച വിദേശ തൊഴിലാളിയെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ്. മന്‍ഫൂഅ ഡിസ്ട്രിക്ടിലുള്ള പള്ളിയിലായിരുന്നു സംഭവം. കത്തി കൊണ്ട് ആക്രമിക്കാൻ വന്ന പ്രതിയെ പള്ളിയിലുണ്ടായിരുന്നവർ ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
പ്രതി വയോധികനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഒരു സൈബർ കുറ്റമായതിനാൽ പ്രചരിപ്പിച്ച ആൾ ആരാണെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.
STORY HIGHLIGHT: arrested for attempting to kill elderly man
















