മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ എന്ന ചിത്രത്തിലെ മെമ്മറി ബ്ലൂസ് എന്ന ഗാനം റിലീസായി. ഗോപി സുന്ദർ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ്.
കംപ്ലീറ്റ് എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം അന്‍വര്‍ റഷീദിന്‍റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ്. എആന്‍ഡ്ആര്‍ മീഡിയ ലാബ്‌സിന്റേയും യുബി പ്രൊഡക്ഷന്‍സിന്റേയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ. മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മാത്യുവിനേയും ശ്രീനാഥ് ഭാസിയേയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ ചിത്രത്തിൽ ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആർ.ജെ മുരുഗൻ, ആദേഷ് ദമോദരൻ, ശ്രിയ രമേഷ്, അർജുൻ ഗണേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം – വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ് – വിവേക് ഹര്‍ഷന്‍.
STORY HIGHLIGHT: udumbanchola vision movie song out















