ബോളിവുഡില്‍ ഏറെ ആരാധകരുളള താരമാണ്് പ്രിയങ്ക ചോപ്ര. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടിയുടെ പേരില്‍ വൈറലാകുന്ന വാചകത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. കന്യകയായ ഭാര്യയെ തേടുന്ന യുവാക്കള്‍ക്കെന്നുള്ള തരത്തിലുള്ള ഒരു ഉപദേശമാണ് പ്രിയങ്ക പറഞ്ഞതെന്ന തരത്തില്‍ വൈറലാകുന്നത്.
പ്രിയങ്ക ചോപ്ര കുറിച്ചത്…..
‘ഇത് ഞാന്‍ അല്ല, എന്റെ വാചകമോ എന്റെ ശബ്ദമോ അല്ല. ഇത് ഓണ്‍ലൈനിലുണ്ടെന്ന് കരുതി സത്യമാകണമെന്നില്ല. ഫേക്ക് കണ്ടന്റുകള്‍ ഇവ സൃഷ്ടിക്കുന്നത് എളുപ്പം വൈറലാകാന്‍ സാധിക്കുന്നത് കൊണ്ടാണ്. അതിനൊപ്പമുള്ള ലിങ്കുകളൊന്നും യഥാര്‍ത്ഥമ വിശ്വസനീയമോ അല്ല. സ്‌ക്രോള്‍ ചെയ്ത് പോകുമ്പോള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്. സത്യാവസ്ഥകള്‍ പരിശോധിക്കുക, ഓണ്‍ലൈനില്‍ സുരക്ഷിതരായിരിക്കുക.’
അതെസമയം വിവാഹം കഴിക്കാന്‍ കന്യകയായ ഭാര്യയെ നോക്കരുത്. നല്ല സ്വഭാവമുള്ള സ്ത്രീകളെ നോക്കുക. കന്യകാത്വം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടും എന്നാല്‍ നല്ല സ്വഭാവം എല്ലാ കാലവും നിലനില്‍ക്കും’. ഇതായിരുന്നു പ്രിയങ്കയുടെ പേരില്‍ വൈറലായ വാചകം.