രശ്‌മിക മന്ദാന നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘മൈസ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ‘മൈസ’ എന്ന ചിത്രത്തിലൂടെ വ്യത്യസ്ത വേഷം കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് താരം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനകം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധനേടി കഴിഞ്ഞു. ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തത്.
ടെറർ ഹൊറർ ലൂക്കിലുള്ള രശ്മികയുടെ പുത്തൻ കഥാപാത്രത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ’ എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം.
View this post on Instagram
അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് ഈ ചിത്രത്തിൻ്റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: The title poster of the film ‘Maisa’ is out