കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായര്‍. സ്റ്റാര്‍ മാജിക്കിലൂടെയും മറ്റ് റിയാലിറ്റി ഷോകളിലൂടെയും തന്റെ യുട്യൂബ് ചാനലിലൂടെയും പ്രേക്ഷകരില്‍ കൂടുതല്‍ പരിചിതമായ നടിയാണ് അമൃത. ഇപ്പോഴിതാ അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടി. ജാങ്കോ സ്‌പേസിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
അമൃതയുടെ വാക്കുകള്‍…..
”അധികം സൗഹൃദങ്ങള്‍ സൂക്ഷിക്കാത്ത വ്യക്തിയാണ് ഞാന്‍. സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച ഒന്നു രണ്ടു പേര്‍ക്ക് ഇടയ്ക്ക് മെസേജ് അയക്കാറുണ്ട്, അത്രമാത്രം. പിന്നെ അഭിനയിക്കാനെത്തിയപ്പോള്‍ എനിക്ക് ഈ ഫീല്‍ഡില്‍ കുറച്ച് കൂട്ടുകെട്ടുകളുണ്ടായി. അതില്‍ നിന്നൊക്കെ കുറച്ച് പണി കിട്ടിയപ്പോള്‍ പാഠം പഠിച്ചു. ഇപ്പോ അധികം ഫീല്‍ഡില്‍ അധികം സുഹൃത്തുക്കളില്ല.റബേക്കയും ഞാനും നല്ല സുഹൃത്തുക്കളാണ്. കളിവീട് എന്ന സീരിയല്‍ ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ നല്ല കൂട്ടായതാണ്. അവള്‍ക്കൊപ്പം ഇനിയും അഭിനയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. ഗീതാഗോവിന്ദത്തിന്റെ സെറ്റിലും ജോഷ്‌നയും രേവതിയുമായൊക്കെ നല്ല സൗഹൃദമുണ്ട്”.