തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ജനങ്ങളാണ് ക്യാപ്റ്റൻ എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ക്യാപ്റ്റൻ വിളി ആരും ആസ്വദിക്കുന്നില്ലെന്നും എന്നാൽ പിണറായി വിജയൻ ആസ്വദിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
ജനാധിപത്യത്തിൽ ക്യാപ്റ്റൻ എന്ന പ്രയോഗം അശ്ലീലമാണെന്ന് രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിൽ എന്തിനാണ് ക്യാപ്റ്റെന്നും രാഷ്ട്രീയത്തിൽ ക്യാപ്റ്റന്മാരില്ലെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിൽ ജനങ്ങളാണ് ക്യാപ്റ്റെന്നും അതിന്റെ പിന്നിൽ അണിനിരക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
പിണറായി വിജയൻ ക്യാപ്റ്റനാണെന്ന് വിശേഷിപ്പിച്ചത് പി.ആർ ഏജൻസിയാണെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അതേസമയം കോൺഗ്രസ് നേതാക്കളെ ക്യാപ്റ്റനെന്ന് വിളിച്ചത് മാധ്യമങ്ങൾ ആണെന്നും രാഹുൽ പറഞ്ഞു.
ക്യാപ്റ്റൻ എന്ന പ്രയോഗത്തെ ആണ് രമേശ് ചെന്നിത്തല എതിർത്തത്. ക്യാപ്റ്റൻ വിളി ആരും ആസ്വദിക്കുന്നില്ലെന്നും എന്നാൽ പിണറായി വിജയൻ ആസ്വദിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പറയുമ്പോൾ തന്നെ അഞ്ചാറ് നേതാക്കളുടെ പേരുയരുന്നത് കോൺഗ്രസിന് അഭിമാനകരമാണ്. അത്രയും മികച്ച നേതാക്കൾ കോൺഗ്രസിലുണ്ട്. ജയസാധ്യതയാണ് തിരഞ്ഞെടുപ്പിൽ മാനദണ്ഡമെന്നും എത്ര തവണ മത്സരിച്ചുവെന്നതല്ലെന്നും രാഹുൽ പറഞ്ഞു.