ചേരുവകൾ
1. വെളിച്ചെണ്ണ – 2 ടീസ്പൂൺ
2. കടുക് – 1/2 ടീസ്പൂൺ
3. വറ്റൽ മുളക് – 3
4. കറിവേപ്പില – ആവിശ്യത്തിന്
5. സവാള – 2 (ചെറുതായി അരിഞ്ഞത്)
6. ചെറിയ ഉള്ളി – 10(നീളത്തിൽ അരിഞ്ഞത് )
7. പച്ചമുളക് – 2 ( ചെറുതായി അരിഞ്ഞത് )
8. ഉപ്പ് – ആവിശ്യത്തിന്
9. വെളുത്തുള്ളി – 4 അല്ലി
10. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
11. മുളക്പ്പൊടി – 1ടേബിൾസ്പൂൺ
12. മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ
13. തക്കാളി – 1( ചെറുതായി അരിഞ്ഞത് )
14. പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ കുതിർത്തത്
15. കായം – ഒരു നുള്ള്
16. വെള്ളം – 2 കപ്പ്
17. ശർക്കര – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതൊന്നു ചൂടായി വരുമ്പോൾ അതിലേക്ക് കടുകും, വറ്റൽ മുളകും, കറി വേപ്പിലയും ഇട്ട് പൊട്ടിക്കാം
2. ശേഷം അതിലേക്ക് സവാള അരിഞ്ഞത് ഇട്ട് വഴറ്റാം.
3. സവാള ചെറുതായി ഒന്ന് വാഴണ്ട് വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളിയും, പച്ചമുളകും, ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി വഴറ്റാം.
4. സവാളയുടെ കളർ ഒന്ന് മാറി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.
5. സവാളയുടെ കളർ നന്നായി മാറി വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളക്പ്പൊടി, മല്ലിപ്പൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറുന്ന വരെ ഇളക്കാം.
6. ഇനി അതിലേക്ക് തക്കാളി ചേർത്ത് ഇളക്കാം. തക്കാളി ഒന്ന് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് പുളി വെള്ളം ചേർക്കാം കൂടെ തന്നെ കായം കൂടി ചേർത്ത് നന്നായി ഒന്ന് ഇളക്കി എടുക്കാം
7. ഇനി അതിലേക്ക് 2 കപ്പ് വെള്ളം കൂടി ചേർത്ത് ഒന്ന് തിളച്ച് വരുമ്പോൾ ശർക്കര കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്ന് മാറ്റാം
















