ബ്രാഡ്‌ഫോർഡ്: യുകെയിൽ കൈക്കുഞ്ഞുമായി പട്ടാപ്പകൽ നടുറോഡിലൂടെ നടന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഹബീബുർ മാസിനെ(26) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയുടെ കണ്ടെത്തൽ. ഭാര്യ കുൽസുമ അക്തറിനെ (27) 25 തവണ ആണ് ഇയാൾ കുത്തിയത്.
‘ചിരിക്കുന്ന കൊലയാളി’ എന്നാണ് ഹബീബുര്‍ അറിയപ്പെടുന്നത്. സ്നാപ്ചാറ്റിൽ നിന്ന് കുൽസുമയുടെ ലൊക്കേഷൻ മനസ്സിലാക്കിയ ശേഷമായിരുന്നു കൊലപാതകം. കഴിഞ്ഞ വർഷം ഏപ്രിൽ ആറിനാണ് സംഭവം നടന്നത്.
നടുറോഡിൽ വെച്ച് പ്രതി ഭാര്യയെ കുത്തി. അതിനുശേഷം കഴുത്തറത്ത് മരണം ഉറപ്പാക്കി. രക്ഷപ്പെടാനായി പ്രതി ബസിൽ കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അഞ്ചു മാസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
ഭാര്യ മേക്ക് അപ്പ് ധരിക്കുന്നതിനെ പ്രതി എതിർത്തിരുന്നു. ചായ കുടിക്കുന്നതിൽ നിന്ന് വിലക്കുകയും ഭാര്യയുടെ മൊബൈൽ ഫോൺ നിരന്തരമായി പരിശോധിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭാര്യയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്. വിധി കേട്ട പ്രതി കോടതിയിൽ പൊട്ടിക്കരഞ്ഞു.
ബംഗ്ലാദേശിൽ വെച്ച് വിവാഹിതരായ ഇരുവരും 2022ലാണ് യുകെയിലെത്തിയത്. തുടർന്ന് വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി. 2023 നവംബറോടെ പ്രശ്നങ്ങൾ രൂക്ഷമായി.
കിഴക്കൻ ബംഗ്ലാദേശിലെ സിൽഹെറ്റ് സ്വദേശിയായ ഹബീബുർ മാസ് ബെഡ്‌ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇയാൾ യുട്യൂബിൽ യാത്രകളുടെ വ്ളോഗുകളും യുകെയിലെ ജീവിതവും പങ്കുവച്ചിരുന്നു.