സൂമ്പാ ഡാൻസ് നെതിരെയുള്ള എതിർപ്പിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. സൂംബ ഡാന്‍സിനെതിരായ എതിർപ്പ് ലഹരിയേക്കാൾ വലിയ വിഷമാണെന്നും അത് സമൂഹത്തിൽ വർഗീയത വളർത്തുമെന്നും ശിവൻകുട്ടി വ്യക്തമാക്കുകയും ചെയ്തു .
ആരും കുട്ടികളോട് അല്പ വസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല എന്നും. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് മുന്നോട്ടുവയ്ക്കുകയാണ് എന്നും . അത് ഭൂരിപക്ഷ വർഗീയത വളർത്താനെ ഉപകരിക്കൂ. രാജ്യത്ത് ഹിജാബിനെതിരെ ക്യാമ്പയിൽ നടന്നപ്പോൾ അതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങൾ നിലപാട് എടുത്തിരുന്നു . ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ ഇപ്പോഴത്തെ നിലപാടുമായി തന്നെയായിരിക്കും മുൻപോട്ട് പോകുന്നത് എന്നും ശിവൻകുട്ടി വ്യക്തമാക്കി.
എയറോബിക് ഡാൻസ്, ഫ്രീ സ്റ്റൈൽ ഡാൻസ് എന്നിവയും സ്കൂളുകളിൽ നടപ്പാക്കാനുള്ള പരിപാടികൾ നടക്കുന്നുണ്ട്. സർക്കാർ മുന്നോട്ട് വയ്ക്കുന്ന പഠന പ്രക്രിയയിൽ എല്ലാ വിദ്യാർഥികളും പങ്കാളികൾ ആകേണ്ടത് അത്യാവശ്യമാണ്. അതിൽ രക്ഷിതാക്കൾക്ക് ഇടപെടാൻ ആവില്ല.. തെറ്റിദ്ധാരണ ഉള്ളവരുമായി സർക്കാർ ചർച്ചയ്ക്ക് വരാൻ ഒരുക്കമാണോ എന്നും മന്ത്രി കൂട്ടിച്ചേർത്തു.