കൊച്ചി: സ്ഥലംമാറ്റിയിട്ടും എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ താമസിക്കുന്ന മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ വര്‍ഗീസ് മണവാളനെ ഒഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ രൂക്ഷ വിമര്‍ശനം നടക്കുക ആണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിനും മെത്രാപ്പോലീത്തന്‍ വികാരി ജോസഫ് പാംപ്ലാനിക്കും സഭാ ട്രൈബ്യൂണലിമാണ് രൂക്ഷ വിമര്‍ശനം നേരിടുന്നത്.
ഫാദര്‍ വര്‍ഗീസ് മണവാളനുമായി ബിഷപ്പ് ജോസഫ് പാംപ്ലാനി ചര്‍ച്ച നടത്തിയത് അംഗീകരിക്കാനാകില്ല എന്നാണ് വിമർശനം. ഫാദര്‍ മണവാളനെ ഒഴിപ്പിക്കണമെന്ന വിധി ജൂലൈ 16 നകം നടപ്പാക്കണമെന്നും ഇരുവരും ട്രൈബ്യൂണലില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ ഇരുവര്‍ക്കും അധികാരം നല്‍കിയത് ആരെന്നും ട്രൈബ്യൂണല്‍ വിമര്‍ശിച്ചിട്ടുണ്ട്.