ഉച്ചയ്ക്ക് ഊണിന് ഒരു പച്ചടി കൂടെ ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് പച്ചടി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് – 1/4 കപ്പ്
- മുളക് പൊടി – 1/2 ടീസ്പൂൺ
- തേങ്ങ – 1/4 ടീസ്പൂൺ
- കടുക് – 1/8 ടീസ്പൂൺ
- തൈര് – 2 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയും കടുകും ചേർത്ത് അരച്ചെടുക്കുക. ബീറ്റ്റൂട്ട് വെന്തു വരുമ്പോൾ ഈ മിക്സ് ചേർത്തിളക്കുക. തൈര് കൂടി ചേർത്ത് കൊടുക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി തൂവിയ ശേഷം തീ കെടുത്തുക. പച്ചടി തയ്യാർ.